ബീജിംഗ്: നാം രണ്ട് നമുക്ക് ഒന്ന് എന്ന ഒറ്റക്കുട്ടി നിയമം പിന്‍വലിച്ച് ചൈന. ദമ്പതികള്‍ക്ക് ഇനി രണ്ടു കുട്ടികള്‍ വരെയാകാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റക്കുട്ടി നിയമം റദ്ദ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
1979 ലാണ് ചൈന ഒറ്റക്കുട്ടി നിയമം നടപ്പിലാക്കിയത്. ജനസംഖ്യാ പെരുപ്പം നിയന്ത്രണ വിധേയമാക്കാനായിരുന്നു ചൈന ഈ നിയമം നടപ്പിലാക്കിയത് .ഈ നിയമം ലംഘിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷണ നടപടികളാണ് നേരിടേണ്ടി വന്നിരുന്നത്. നിയമം ലംഘിച്ചാല്‍ ജോലി നഷ്ടപ്പെടുകയോ വന്‍ തുക പിഴയായി ഒടുക്കുകയോ ചെയ്യേണ്ടിയിരുന്നു. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും നടപ്പിലാക്കിയിരുന്നു.
ബീജിംഗില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയുടെ സമ്മേളനത്തിലാണ് തീരുമാനമുണ്ടായത്. ഇതുവരെ 400 മില്യണ്‍ ജനനങ്ങള്‍ ഈ നിയമം കൊണ്ട് തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: