ചേര്‍ത്തല: കായലോരഗ്രാമങ്ങളില് ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുണര്‍ത്തി ബിജെപി, ജില്ലാ പഞ്ചായത്ത് പള്ളിപ്പുറം ഡിവിഷനില്‍ മല്‍സരം ശക്തം. പള്ളിപ്പുറം പഞ്ചായത്ത് പൂര്‍ണമായും തൈക്കാട്ടുശേരി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും തണ്ണീര്‍മുക്കം പഞ്ചായത്തിലെ 21 വാര്‍ഡുകളും ഉള്‍പ്പെടെ 40 വാര്‍ഡുകളാണ് പള്ളിപ്പുറം ഡിവിഷനില്‍ ഉള്‍പ്പെടുന്നത്.
കയര്‍, മത്സ്യ, കക്കാ വ്യവസായ മേലകളിലെ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ്. കാര്‍ഷിക മേഖലയ്ക്കും പരമ പ്രധാനമായ സ്ഥാനമുണ്ട്. പള്ളിപ്പുറം വടക്കുംകര ശ്രീപദത്തില്‍ ബാബുവിന്റെ ഭാര്യ അമ്പിളി ബാബുവാണ് ബിജെപി സ്ഥാനാര്‍ത്ഥി. അരൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയായ അമ്പിളി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ആദ്യമാണ്. ഗുരുധര്‍മ്മ പ്രചാരസഭ, കുടുംബശ്രീ പ്രവര്‍ത്തക, പള്ളിപ്പുറം എസ്എന്‍ഡിപി കടുംബയൂണിറ്റ് കണ്‍വീനര്‍ എന്ന നിലകളില്‍ സുപരിചിതയാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിന്ധു വിനുവും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജി. ശശികലയും മല്‍സരരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: