പാര്‍ട്ടി ചിഹ്നം വേണ്ടാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

Thursday 29 October 2015 8:52 pm IST

മാവേലിക്കര: നഗരസഭയില്‍ പകുതി വാര്‍ഡുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നമില്ല. സ്വതന്ത്ര ചിഹ്നത്തിലാണ് ഇവര്‍ മത്സരിക്കുന്നത്. 28 സീറ്റില്‍ 14 സ്വതന്ത്രര്‍, സിപിഎം ഒന്‍പത്, സിപിഐ മൂന്ന്, എന്‍സിപി ഒന്ന്, കേരള കോണ്‍ഗ്രസ് (ബി) ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. ചിഹ്നത്തില്‍ നിര്‍ത്തിയാല്‍ പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെടുമെന്ന ഭീതിയിലാണ് പാര്‍ട്ടിചിഹ്നം ഉപേക്ഷിക്കാന്‍ നേതാക്കള്‍ തയ്യാറായത്. മത സാമുദായിക വോട്ടുകള്‍ ലഭിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ചിഹ്നം ഉപേക്ഷിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ബിജെപി ഒരു സ്വതന്ത്രനെ പിന്തുണയ്ക്കുമ്പോള്‍ യുഡിഎഫ് എല്ലാ വാര്‍ഡിലും സ്വന്തം ചിഹ്നത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.