മണ്ഡലം ഇളക്കിമറിച്ച് സുനിത അജി

Thursday 29 October 2015 9:27 pm IST

പറവൂര്‍: ജില്ലാ പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷനില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സുനിത അജിയുടെ സാന്നിദ്ധ്യവും മണ്ഡലം ഇളക്കിയുള്ള പ്രചാരണവും ഇരുമുന്നണികളുടേയും ഉറക്കം കെടുത്തുന്നു. ബിജെപിയുടെ മണ്ഡലം സമിതി അംഗവും എസ്എന്‍ഡിപിയുടെ സജീവ പ്രവര്‍ത്തകയുമാണ് വള്ളുവള്ളി സ്വദേശിയായ സുനിത അജി. ഭര്‍ത്താവ് അജി ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് കൂടിയാണ്. ഭര്‍ത്താവിനൊപ്പം മണ്ഡലം മുഴുവന്‍ സഞ്ചരിച്ച പരിചയവും മണ്ഡലത്തിലെ അവികസിത മേഖലകളും സ്ഥാനാര്‍ത്ഥിക്ക് സുപരിചിതമാണ്. ഇവിടങ്ങളിലേക്ക് വികസനം എത്തിക്കാനും ഇവരെയെല്ലാം മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സ്വന്തമായി പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സുനിത. ഒരു തവണ മണ്ഡലം പര്യടനം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ത്ഥിക്ക് മികച്ച പിന്തുണയാണ് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്ന് സുനിത പറഞ്ഞു. കോട്ടവള്ളി പഞ്ചായത്തിന്റെ 22 വാര്‍ഡ് ഏഴിക്കര പഞ്ചായത്തിന്റെ 14 വാര്‍ഡ് ചിറ്റാട്ടുകര പഞ്ചായത്തിന്റെ ഏഴ് വാര്‍ഡ് ചേന്ദമംഗലം പഞ്ചായത്തിന്റെ ആറ് വാര്‍ഡും ചേര്‍ന്നതാണ് കോട്ടുവള്ളി ജില്ലാ ഡിവിഷന്‍. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ അടുത്തഘട്ടമായ വാഹനപ്രചാരണത്തിന് തയ്യാറെടുക്കുകയാണ് സുനിത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.