കളമശ്ശേരി: സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കളമശ്ശേരി മുനിസിപ്പാലിറ്റി 24-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഫോണിലൂടെ ഭീഷണി കോളുകള്‍ വന്നതായി പരാതി. ടൗണ്‍ഹാള്‍ വാര്‍ഡ് സ്ഥാനാര്‍ത്ഥി വല്‍സമ്മ രാജന് ആണ് ഇത് ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍, കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ്, സബ് ഇന്‍സ്പെക്ടര്‍ എിവര്‍ക്ക് പരാതി നല്‍കിയത്. നിലവിലെ നഗരസഭ ചെയര്‍മാന്റെ ഭാര്യ റുക്കിയ മത്സരിക്കുന്ന വാര്‍ഡില്‍ നിന്ന് പിന്മാറണമൊവശ്യപ്പെട്ടാണ് നിരന്തരം ഫോണ്‍കോളുകള്‍ എന്ന് വല്‍സമ്മ രാജന് പറഞ്ഞു. വാര്‍ഡിലെ പലഭാഗങ്ങളിലെയും പ്രചരണബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാമനിര്‍ദ്ദേശപത്രിക നല്കിയ ദിവസം മുതല്‍ ഭീഷണികള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു.
തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ തന്നെയും പ്രവര്‍ത്തകരെയും ശാരീരികമായി ആക്രമിക്കാനോ അപായപ്പെടുത്താനോ ശ്രമമുണ്ടാകും എന്ന് ഭയാണ് പരാതി നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. ഇത് പരിഗണിച്ച് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: