കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ എം.സി.പാപ്പച്ചനെയും സുലൈമന്‍ പുതുവാന്‍ കുന്നിനേയും 1, 9 വാര്‍ഡുകളില്‍ റിബലായി മത്സരിക്കുന്ന കാരണത്താല്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. ഇവരെ സഹായിക്കുന്ന ശ്രീമൂലനഗരം പഞ്ചായത്തിലെ വൈസ് പ്രസിഡന്റടക്കം പതിനഞ്ചോളം പേരെ ഡിസിസി പ്രസിഡന്റ് പുറത്താക്കിയിട്ടുണ്ട്.
കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞൂര്‍ ഡിവിഷന് ബിജെപി സ്ഥാനാര്‍ത്ഥി എ.കെ.അജി രാഷ്ട്രീയ സ്വയംസേവക് സംഘത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തി. ബാലഗോകുലം കാഞ്ഞൂര്‍ മണ്ഡല് കാര്യദര്‍ശി ബിജെപി കാഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് പട്ടികജാതി മോര്‍ച്ച ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പട്ടികജാതി മോര്‍ച്ച ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ബ്ലോക്ക് ഡിവിഷനിലേക്ക് രണ്ടാം തവണയാണ് മത്സരിക്കുന്നത്.
അങ്കമാലി: തുറവൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 2-ാം വാര്‍ഡില്‍നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി. ടി. പൗലോസിനെതിരെ റിബലായി പ്രവര്‍ത്തിക്കുന്ന വര്‍ഗീസ് പുളിക്കലിനെയും വിമത പ്രവര്‍ത്തനം നടത്തുന്ന കെ. ടി. ജോസിനെയും പാര്‍ട്ടിയില്‍നിന്നും വി. ജെ. പൗലോസ് പുറത്താക്കിയതായി കോണ്‍ഗ്രസ് തുറവൂര്‍ മണ്ഡലം പ്രസിഡന്റ് ബി. വി. ജോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: