പത്തനംതിട്ട: ശബരിമല പൂങ്കാവനത്തില്‍ കഴിയുന്ന ശബരിയുടെ പിന്മുറക്കാരായ വനവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിക്കിറ്റും നല്കി. ഓരോ കുടുംബത്തിനും റേഷന്‍കടയില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി വിതരണം ചെയ്യുകയായിരുന്നു. ഇതോടൊപ്പം പച്ചക്കറികിറ്റും നല്കി.
നിലയ്ക്കല്‍ ഗോപുരത്തിന് സമീപം സ്വാമി പവനപുത്രദാസ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിര്‍വ്വഹിച്ചു. ഹരിപ്പാട്ട് ചിങ്ങോലില്‍ കാട്ടുപറമ്പില്‍ മന്മഥന്നായരും കുടുംബവുമാണ് വനവാസികള്‍ക്കുള്ള റേഷന്‍ ഭക്ഷ്യസാധനങ്ങളും പച്ചക്കറിക്കിറ്റും സ്പോണ്സര് ചെയ്യുന്നത്.
റേഷന്‍കടയില്‍ നിന്നും ഓരോ കുടുംബത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വിലനല്‍കി വാങ്ങി ഇവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ്. കഴിഞ്ഞ ജനുവരിയിലാരംഭിച്ച ഈ പദ്ധതി പൂങ്കാവനത്തിനുള്ളില്‍ കഴിയുന്ന നാല്പതിലേറെ കുടുംബങ്ങള്‍ക്ക് സഹായകമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: