കണ്ണൂരില്‍ വന്‍ സുരക്ഷയൊരുക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം

Thursday 29 October 2015 10:05 pm IST

കണ്ണൂര്‍: തെരഞ്ഞെടുപ്പിനു മുന്നോടിയായി വന്‍ ആയുധ ശേഖരങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വന്‍ സുരക്ഷയൊരുക്കാന്‍ ആ‘്യന്തര വകുപ്പ് തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷ സാധ്യതയും പ്രശ്‌ന ബാധിത ബൂത്തുകളുമുള്ള ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങളും ഡി.ജി.പി: ടി.പി.സെന്‍കുമാര്‍ വിലയിരുത്തി. ജില്ലയിലെ പോലീസ് ഉന്നത ഇദ്യോഗസ്ഥരുടെ യോഗം മാങ്ങാട്ട് പറമ്പ് കെ.എ.പി. ക്യാമ്പില്‍ ഡി.ജി.പി.യുടെ സാന്നിധ്യത്തില്‍ നടന്നു. കണ്ണൂര്‍ റേഞ്ചിന് കീഴിലെ ഡിവൈ.എസ്.പി.മാര്‍, എസ്. പി. മാര്‍, റേഞ്ച് ഡി.ഐ.ജി.ദിനേന്ദ്ര കാശ്യപ്, ഉത്തര മേഖലാ എ.ഡി.ജി.പി: എന്‍.ശങ്കര്‍ റെഡ്ഡി എന്നിവര്‍ സംബന്ധിച്ചു. കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കണ്ണൂരിലെ വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിലാണ് ഉത്തരവ്. കര്‍ശന സുരക്ഷയ്‌ക്കൊപ്പം കള്ളവോട്ട്, ആള്‍മാറാട്ടം, ബൂത്തുപിടുത്തം തുടങ്ങിയ അതിക്രമങ്ങളെ കര്‍ശനമായി നേരിടാനാണ് പോലീസ് തീരുമാനം. കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് കമ്പനി പോലീസ് സേന ജില്ലയിലെത്തി. അതീവ പ്രശ്‌ന ബാധിത ബൂത്തുകളിലേക്കാണ് ഇവരെ നിയോഗിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.