കളഞ്ഞുകിട്ടിയ ബാഗ് തിരിച്ചുനല്‍കി സ്ഥാനാര്‍ത്ഥി മാതൃകയായി

Thursday 29 October 2015 10:05 pm IST

തിരുവല്ല: കളഞ്ഞുകിട്ടിയ പണമടങ്ങുന്ന ബാഗ് തിരിച്ച് ന ല്‍കി സ്ഥാനാര്‍ത്ഥി മാതൃകയായി. കവിയൂര്‍ ഗ്രാമപഞ്ചായ ത്ത് ഏഴാംവാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ബൈജുക്കുട്ടനാണ് പതിനയ്യായിരം രൂപയും താക്കോല്‍ കൂട്ടവും വിലപ്പെട്ട രേഖകളും അടങ്ങുന്ന ബാഗ് ഉടമ തടിയൂര്‍ സ്വദേശി കെ. വിനോദിന് തിരിച്ചുനല്‍കി സത്യസന്ധ ത കാട്ടിയത്. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കോഴഞ്ചേരിക്ക് പോയി തിരികെവരുമ്പോള്‍ പുല്ലാട് കവലയ്ക്ക് സമീപത്തുവച്ചാണ് വഴിയില്‍ കിടന്ന ബാഗ് ബൈജുക്കുട്ടന്റെ ശ്രദ്ധയില്‍ പെട്ടത്. ബാഗ് തുറന്ന് പരിശോധിച്ച് മാന്നാര്‍ സിന്റിക്കേറ്റ്ബാങ്ക് ജീവനക്കാരന്‍ കെ. വിനോദാണ് ഉടമയെന്ന് കണ്ടെത്തി. വവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തി. രാവിലെ ബാങ്കിലേക്ക് പോകുംവഴിയാണ് ബാഗ് നഷ്ടപെട്ടതെന്ന് വിനോദ് പറഞ്ഞു. കവിയൂര്‍ ബിജെപി ആഫീസില്‍ വ ച്ചാണ് ബാഗ് ഉടമക്ക് തിരികെ നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.