മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ലോകത്തിന് മാതൃകയായി

Saturday 8 April 2017 11:14 pm IST

കോഴിക്കോട്/ആലപ്പുഴ: വികസന മുന്നേറ്റത്തിനും പാവപ്പെട്ടവരുടെ മോചനത്തിനുമായി നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച വികസന പദ്ധതികള്‍ ലോകത്തിന് മാതൃകയായെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിത അംഗം അല്‍ഫോണ്‍സ് കണ്ണന്താനം. കോഴിക്കോട് പന്നിയങ്കരയില്‍  ബിജെപി സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ഇന്ന് ലോകാരാധ്യനായ നേതാവാണ്. മോദിയെ കുറിച്ച് ടൈം മാഗസിനില്‍ എഴുതിയത് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാണ്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തെ ഭരണം കൊണ്ട് ലോകചരിത്രത്തില്‍ ഭാരതം ഇടംപിടിച്ചു കഴിഞ്ഞു. പത്ത് വര്‍ഷത്തെ യുപിഎ ഭരണം രാജ്യത്തെ കെടുതികളിലേക്ക് നയിക്കുകയായിരുന്നു. മദാമ്മയും കുടുംബവും രാജ്യത്തെ അടക്കി ഭരിച്ചപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് മൗനത്തിലായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയെ പുണ്യവാളനെന്ന് വിളിക്കാം. എന്നാല്‍ പ്രതിരോധ മന്ത്രാലയം മുഴുവന്‍ അഴിമതി നിറഞ്ഞപ്പോള്‍ ആന്റണി കണ്ണടയ്ക്കുകയായിരുന്നു.  അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ വിക്രമിന്റെ അച്ഛന്‍ കേണല്‍ പി.കെ.പി.വി പണിക്കര്‍  സ്ഥാനാര്‍ത്ഥികളായ പ്രസന്ന കാവുങ്ങല്‍, നമ്പിടി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനങ്ങളെ തമ്മിലടിപ്പിച്ച് വികസനം ഇല്ലാതാക്കുകയാണ് ഇടതു വലതു കക്ഷികളെന്നും, ഇതിന് ചില മാദ്ധ്യമങ്ങളും കൂട്ടുനില്‍ക്കുന്നതായും ആലപ്പുഴ പ്രസ്‌കഌബിന്റെ മുഖാമുഖം പരിപാടിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഇടതു- വലതു കക്ഷികള്‍ നാടുഭരിക്കുമ്പോള്‍ വികസനം ഉണ്ടാകാറില്ല. ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്.കേരളത്തിന്റെ വികസന കാര്യത്തില്‍ ഒരു സംഭാവനയും ചെയ്യാത്ത മുഖ്യമന്ത്രിയാണ് വി.എസ്. അച്യുതാനന്ദന്‍. മകനും മകള്‍ക്കും മാത്രമാണ് അദ്ദേഹം തൊഴില്‍ നല്‍കിയത്. വാചകമടിക്കാന്‍ മാത്രമായി രാഷ്ട്രീയം ഉപയോഗിക്കുന്ന വ്യക്തിയും വിഎസ്സാണ്. മോഷണം നടത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്കപരിപാടിയുമായി കറങ്ങിനടക്കുന്നത്. കോട്ടയം കളക്ടര്‍ ആയിരുന്നപ്പോള്‍ 1992ല്‍ താന്‍ നടപ്പാക്കിയ പദ്ധതിയാണിതെന്നും കണ്ണന്താനം പറഞ്ഞു.  പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.