എല്‍ഡിഎഫില്‍നിന്നും മുഖ്യമന്ത്രി സ്ഥാനംവരെ ഓഫര്‍ കൊടുത്തു മാണിയെ അടര്‍ത്തിയെടുത്തു ഉമ്മന്‍ചാണ്ടി മന്ത്രിസഭ മറിച്ചിടാന്‍ എല്‍ഡിഎഫ് നടത്തിയ ശ്രമം പൊളിക്കാന്‍ ഉമ്മന്‍ചാണ്ടി, മാണിക്ക് കൊടുത്ത പണി ഒടുവില്‍ കൈ വിട്ടുപോയി. അതുകൊണ്ടല്ലേ ഈ ‘ബാര്‍കോഴ’ ഇരുമുന്നണികള്‍ക്കും ഏറ്റ വലിയ പ്രഹരമായി മാറിയത്. ഇപ്പോള്‍ പോലും ശക്തമായി മാണിയെ എതിര്‍ക്കാന്‍ ചില സിപിഎം നേതാക്കള്‍ക്ക് മടിയാണ്. എങ്ങും തൊടാതെ പറഞ്ഞു എന്ന് വരുത്തുക മാത്രം ചെയ്യുന്നു. കാരണം സിപിഎം വളരെ പൊട്ടിപ്പൊളിഞ്ഞു.
അടുത്ത തവണ ഭരണത്തില്‍ വരാന്‍ ലീഗ്, മാണി ഗ്രൂപ്പ് കൂടെകൂട്ടാന്‍ കഴിയുമോ എന്നുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തുപ്പാനും വയ്യ ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി ഇടതുപക്ഷം. മാണിയെ പുണ്യാളന് ആക്കിയത് ഒന്നും അല്ല, ബാര്‍കോഴ മാണി മാത്രം അല്ല വാങ്ങിയിട്ടുണ്ടാകുക. ഇരുമുന്നണികള്‍ക്കും കിട്ടിയിട്ടുണ്ടാകും.
ഹരിഹരന്
മാണിക്ക് ഇത്രയും കാലം കുടപിടിച്ചത് ഈ പ്രതിപക്ഷം അല്ലേ? ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഇത്രയും അഴിമതി ആരോപണം വന്നിട്ടും ആ സര്‍ക്കാറിലെ മന്ത്രിമാര്‍ ഇപ്പോഴും ഭരണത്തില്‍ ഉണ്ടെങ്കില്‍ അത് പ്രതിപക്ഷത്തിന്റെകൂടെ പിന്തുണ ഉള്ളതുകൊണ്ടാണ്? എന്തായാലും പരസ്പരധാരണയോടെ ഭരിക്കുന്ന ഇരുമുന്നണികള്‍ക്കും ഒരു ഷോക്ക് ട്രീറ്റ്മെന്റ് ജനങ്ങള്‍ കൊടുക്കുക.
സുരേഷ് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: