ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും നാലാം റൗണ്ടില്‍ പുറത്ത്. ഇന്നലെ മിഡില്‍സ്ബ്രോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് പരാജയപ്പെട്ടാണ് യുണൈറ്റഡ് പുറത്തായത്. വിജയത്തോടെ മിഡില്‍സ്ബ്രോ ലീഗ് കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് കുതിച്ചു.
നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ സൂപ്പര്‍താരങ്ങളായ വെയ്ന്‍ റൂണി, മൈക്കല്‍ കാരിക്ക്, ആഷ്ലി യങ് എന്നിവര്‍ പെനാല്‍റ്റി പാഴാക്കിയത് യുണൈറ്റഡിന് തിരിച്ചടിയായി.
ഷൂട്ടൗട്ടില്‍ മിഡില്‍സ്ബ്രോക്ക് വേണ്ടി ഗ്രാന്റ് ലീഡ്ബിറ്റര്, സ്റ്റുവര്‍ട്ട് ഡൗണിങ്, ബെന്‍ ഗിബ്സണ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഡേവിഡ് ന്യുജന്റിന്റെ കിക്ക് പാഴായി. യുണൈറ്റഡിന് വേണ്ടി ആന്ദ്രെ പെരേരക്ക് മാത്രമാണ് ലക്ഷ്യം കാണാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: