തിരുവനന്തപുരം: സംവിധായകന് പി.എ.ബക്കറിന്റെ പേരിലുള്ള ബക്കര്‍ ഫൗണ്ടേഷന് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകന്, നടന്, നടി, മികച്ച സാമൂഹ്യ ചിത്രം, തുടങ്ങി സിനിമാ മേഖലയിലെ വിവിധ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
കൂടാതെ സാമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവര്‍ക്കുള്ള പുരസ്കാരവും പ്രഖ്യാപിച്ചു. മികച്ച ചിത്രം: സന്തോഷ് സൗപര്‍ണിക സംവിധാനം ചെയ്ത മിഴിതുറക്കൂ, മികച്ച നടന്: കെ. ബി. ഗണേഷ്കുമാര്(മിഴിതിറക്കൂ). നടി: ശ്രുതിലക്ഷ്മി (മിഴിതുറക്കൂ), ഛായാഗ്രാഹകന്‍: അനില്‍ നായര്‍(വിവിധ ചിത്രങ്ങള്‍), ഉദയന്‍ അമ്പാടി(ഒറ്റ മന്ദാരം) ചലച്ചിത്ര പ്രതിഭാ പുരസ്കാരം: ശ്യാമ പ്രസാദ്. കൂടാതെ സിനിമാരംഗത്തെ പ്രതിഭകളായ പി.വി. ഗംഗാധരന്, സത്യന് അന്തിക്കാട്, ജോഷി, സിബി മലയില്‍, എഡിറ്റര്‍ കെ. രാജഗോപാല്‍ എന്നിവര്‍ക്കും മാധ്യമരംഗത്തുനിന്ന് ആര്. ശ്രീകണ്ഠന്‍നായര്‍(ഫഌവേഴ്സ്), ജോണി ലൂക്കോസ് (മനോരമ), ജോണ്‍ബ്രിട്ടാസ്(കൈരളി), എം. വി. ശ്രേയാംസ്കുമാര്‍(മാതൃഭൂമി). എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
ഫൗണ്ടേഷന് ചെയര്മാന് ഡോ. അഷ്റഫ് എട്ടിക്കുളം, ജൂറി ചെയര്മാന് ലെനിന് രാജേന്ദ്രന്, അംഗങ്ങളായ ഡോ. ആറന്മുള ഹരിഹരപുത്രന്‍, വട്ടപ്പാറ രാമചന്ദ്രന് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുത്തത്. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നവംബര്‍ അവസാനം കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: