പാലാ: ബാര്‍ കോഴ കേസില്‍ ഉണ്ടായ വിധി അന്തിമമല്ലെന്ന് മന്ത്രി കെ.എം. മാണി. അന്വേഷണം ആവര്‍ത്തിച്ചാലും സ്വാഗതം ചെയ്യും. കോടതി വിധിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധി തിരിച്ചടിയെന്ന് കരുതുന്നില്ല. ഇതിനു മുന്‍പും മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കതിരെ ഇത്തരം കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്.
അത്തരം സാഹചര്യത്തില്‍ എടുത്തിട്ടുള്ള കീഴ്വഴക്കങ്ങള് തന്നെയാകും ഇക്കാര്യത്തിലുമുണ്ടാകുക- രാജിവയ്ക്കുമോയെന്ന ചോദ്യത്തിനുത്തരമായി മാണി പറഞ്ഞു. സത്യം വെളിച്ചത്തുവരുമെന്നാണ് വിശ്വസിക്കുന്നത്. ഭരണസ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടിമറിച്ചുവെന്ന പ്രതിപക്ഷ ആരോപണം തള്ളുന്നുവെന്നും മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: