എസ്‌തേര്‍ അനുഹ്യ വധം : പ്രതിക്ക് വധശിക്ഷ

Friday 30 October 2015 2:54 pm IST

മുംബൈ: സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ എസ്‌തേര്‍ അനുഹ്യയെ മാനഭംഗം ചെയ്ത് കൊന്ന കേസില്‍ പ്രതി ചന്ദ്രഭാന്‍ സനാപിന് വധശിക്ഷ വിധിച്ചു. മുംബൈ പ്രത്യേക വനിതാ കോടതിയുടേതാണ് വിധി. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ശിക്ഷ വിധിച്ച പ്രത്യേക ജഡ്ജി വൃഷാലി ജോഷി പറഞ്ഞു. ശിക്ഷാ വിധി കേട്ട് പ്രതി കോടതിയില്‍ പൊട്ടിക്കരഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. 2014 ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുംബൈയില്‍ ജോലി ചെയ്യുന്ന അനുഷ്യ വീട്ടുകാരെ കാണാന്‍ എത്തിയപ്പോള്‍ 300 രൂപയ്ക്ക് വീട്ടില്‍ ഇറക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കൊണ്ടുപോയി ഇയാള്‍ മാനഭംഗപ്പെടുത്തി കൊല്ലുകയായിരുന്നു. സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി പിന്നീട് കുറ്റം സമ്മതിച്ചിരുന്നു. ഡിഎന്‍എ പരിശോധന, എസ്‌തേറിന്റെ മോതിരം, ബാഗ്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയായിരുന്നു പ്രധാന തെളിവുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.