തൊടുപുഴ: പുറപ്പുഴ പഞ്ചായത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തി ബിജെപി മുന്നേറുകയാണ്. 13 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ ഒമ്പത് വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നുണ്ട്. ചതുഷ്കോണ മത്സരമാണ് നടക്കുന്നത്. ബിജെപിയും കേരള കോണ്‍ഗ്രസുമാണ് മിക്ക വാര്‍ഡുകളിലും നേരിട്ട് ഏറ്റുമുട്ടുന്നത്. എസ്എന്‍ഡിപിക്ക് പുറപ്പുഴയില്‍ ശക്തമായ സ്വാധീനമുണ്ട്. മിക്ക വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് എസ്എന്‍ഡിപി പിന്തുണ നല്‍കിയിരിക്കുന്നത്. പഞ്ചായത്തില്‍ ബിജെപിക്ക് 1200 മെമ്പര്‍ ഷിപ്പ് ഉണ്ട്. അടുത്തകാലത്ത് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട നിരവധിപ്പേര്‍ ബിജെപിയിലേക്ക് എത്തിയിരുന്നു. കെപിഎംഎസ്, വിശ്വകര്‍മ്മസഭ എന്നീ സമുദായങ്ങള്‍ ബിജെപി അനുകൂല നിലപാട് കൈക്കൊണ്ടിരിക്കുന്നതും ബിജെപിക്ക് ഉറച്ച വിജയ പ്രതീക്ഷ നല്കുന്നു. രണ്ട്, നാല്, ആറ്,ഏഴ്, പതിമൂന്ന് എന്നീ വാര്‍ഡുകളില്‍ ബിജെപി ആധിപത്യം നേടിയുള്ള പ്രചാരണമാണ് നടത്തുന്നത്. യുഡിഎഫിലെ പടലപ്പിണക്കവും എല്‍ഡിഎഫിനെതിരെയുള്ള എല്‍ഡിഎഫിന്റെ നിലപാടും ബിജെപിക്ക് ഗുണകരമാകും. നാലാം ഘട്ട പ്രചാരണം ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകുമെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സഹജന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: