തുറവൂര്‍: മരുമക്കളുടെ രാഷ്ട്രീയപ്പോരിനിടയില് ഒരമ്മായിയമ്മ. പഴയൊരുസിനിമാക്കഥ പോലെ വലത്തേയ്ക്കോ ഇടത്തേയക്കോ എന്നറിയാതെ വട്ടം കറങ്ങുകയാണ് ഈ പെറ്റമ്മ.’സന്ദേശം’എന്ന സിനിമയില്‍ തിലകന് അവതരിപ്പിച്ച രാഘവന് എന്ന കഥാപാത്രത്തെപ്പോലെമരുമക്കളുടെ രാഷ്ട്രീയ മത്സരത്തിനിടയില്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് തീരുമാനിക്കാനാവാതെ കുഴങ്ങുകയാണ് തുറവൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തേങ്ങാത്തറയില് ഭാര്‍ഗവിയമ്മയും കുടുംബവും.
മൂത്തമകന് മോഹനന്റെ ഭാര്യ ഷൈലജയും ഇളയമകന് പുരുഷോത്തമന്റെ ഭാര്യ പ്രീതിയുമാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഷൈലജ യുഡിഎഫ് സ്ഥാനര്‍ത്ഥിയും പ്രീതി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമാണ്. ഇവര്‍ തമ്മിലുള്ള രാഷ്ട്രീയപ്പോരിനിടയില് വട്ടംചുറ്റുകയാണീ വീട്ടമ്മ.
രഹസ്യ വോട്ടിങ്ങായതിനാല് വോട്ട് ചെയ്തത് ആര്‍ക്കാണെന്നറിയില്ല എന്നതാണ് ഇവര്‍ക്കാശ്വാസം പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: