മുഹമ്മ: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വീടിനുനേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡില്‍ മല്‍സരിക്കുന്ന എസ് എന്‍ പുരം കൊരിട്ടിവെളി രതീഷിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ജനല്‍ഗ്ലാസുകളും ചെടിച്ചെട്ടികളും തകര്‍ത്തു. വേലിയും കാര്‍ഷിക വിളകളും കേബിള്‍ വയറും നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. അക്രമം നടത്തിയ സാമൂഹിക വിരുദ്ധര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രതീഷ് മാരാരിക്കുളം സിഐ കെ. ജി. അനീഷിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: