ചെങ്ങന്നൂര്‍: കേരളത്തിലെ പൊതുവായ അന്തരീക്ഷം ബിജെപിക്ക് അനുക്കൂലമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. തിരുവന്‍വണ്ടൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി നേത്യത്വം നല്കുന്ന എന്‍ഡിഎ സഖ്യമാകും കേരളം ഭരിക്കുക. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ശിഥിലമാകും. ഇടതു-വലതു മുന്നണികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കുകയും പ്രതിപക്ഷത്തെ പീഡിപ്പിക്കുകയും ചെയ്യുന്ന ഇരുമുന്നണികളെയും തോല്‍പ്പിച്ചു കൊണ്ട് ബിജെപി കേരളത്തില്‍ ചരിത്രനേട്ടം കരസ്ഥമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന സമിതിയംഗം ഡി.വിനോദ്കുമാര്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഒ.കെ.അനില്‍കുമാര്‍, താലൂക്ക് കാര്യവാഹ് എം.മിഥുന്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി എം.വി. ഗോപകുമാര്‍, മുരളി പാണ്ടനാട്, അഡ്വ.അരുണ്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: