ആഭ്യന്തരമന്ത്രി രാജിവയ്ക്കണം: വി. മുരളീധരന്‍

Friday 30 October 2015 9:27 pm IST

ചങ്ങനാശ്ശേരി: കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ വിജിലന്‍സിന്റെ ചുമതലയുളള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ആവശ്യപ്പെട്ടു. മാടപ്പളളിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ച് കേരള രാഷ്്ട്രീയത്തിലും മാറ്റങ്ങള്‍ ഉണ്ടാകും.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇതിന്റെ തുടക്കമാകും.കഴിഞ്ഞ തവണ ബിജെപി ഒറ്റക്കായിരുന്നു മത്സരിച്ചിരുന്നത്. ഇക്കുറി നിരവധി പാര്‍ട്ടികളും സംഘടനകളും ബിജെപിക്കൊപ്പമുണ്ട്. ഇത് മുന്നേറ്റത്തിന്റെ തുടക്കമാണ് മുരളീധരന്‍ പറഞ്ഞു. മാടപ്പളളി പഞ്ചായത്ത്് കമ്മറ്റി പ്രസിഡന്റ് പി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കെ.ജി.രാജ്‌മോഹന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി പി.ആര്‍.മുരളീധരന്‍, പി.ഡി.രവീന്ദ്രന്‍, എന്‍.ടി. ഷാജി, കെ.ശശികുമാര്‍, അഡ്വ.വിജയന്‍ നായര്‍, ആര്‍.ശ്രീജേഷ്, രാജശേഖര പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.