വിതരണ കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് യന്ത്രം അയച്ചുതുടങ്ങി

Friday 30 October 2015 9:40 pm IST

പത്തനംതിട്ട: ജില്ലയിലെ വിതരണ കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് യന്ത്രം നല്‍കി തുടങ്ങി. ഇന്നലെ അഞ്ച് ബ്ലോക്കുകളിലേക്ക് കളക്‌ടേറ്റിന് സമീപത്തെ സ്‌ട്രോംഗ് റൂമില്‍ നിന്നും ലോറികളില്‍ യന്ത്രം എത്തിച്ചു. ബ്ലോക്ക്, കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നീ ക്രമത്തില്‍ : പറക്കോട് - 300, 900. റാന്നി-250, 750. മല്ലപ്പള്ളി-190, 570. പുളിക്കീഴ്-130, 390. കോയിപ്രം-180, 540. ഇലന്തൂര്‍, കോന്നി, പന്തളം ബ്ലോക്കുകളിലേക്കും നാല് നഗരസഭകളിലേക്കും ഇന്ന് യന്ത്രങ്ങള്‍ എത്തിക്കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.സുന്ദരന്‍ ആചാരി അറിയിച്ചു. ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ യന്ത്രങ്ങള്‍ അതാത് ബി.ഡി.ഒമാര്‍ ഏറ്റുവാങ്ങും. റിട്ടേണിംഗ് ഓഫീസര്‍മാര്‍ രണ്ടാം തീയതി ബാലറ്റ് സെറ്റിംഗ് നടത്തും. വോട്ടെടുപ്പ് കഴിഞ്ഞ് സ്വീകരണ കേന്ദ്രങ്ങളിലെത്തിച്ച് വോട്ടെണ്ണുന്നതിനായി സൂക്ഷിക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം വോട്ട് വിവരം രേഖപ്പെടുത്തുന്ന ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂള്‍ എന്ന മെമ്മറി കാര്‍ഡ് കേന്ദ്രത്തില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക പെട്ടികളിലാക്കി സൂക്ഷിക്കും. യന്ത്രങ്ങള്‍ കളക്ടറേറ്റിലെ ഇ.വി.എം വെയര്‍ഹൗസുകളിലേക്ക് മാറ്റി സൂക്ഷിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.