പ്രചാരണ വാഹനം കത്തി നശിച്ചു

Friday 30 October 2015 11:14 pm IST

തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനം കത്തി നശിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ പുല്ലാനിക്കോട് ജംഗ്ഷനിലാണ് സംഭവം. വര്‍ക്കല നഗരസഭയിലെ അഞ്ചുവാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ സത്യജിത്ത്, രമണി, സുഷമ, പ്രസാദ്, വൈ. ഷാജഹാന്‍,വര്‍ക്കല സജീവ് എന്നിവരുടെ പ്രചാരണ വാഹനമായ മാരുതി ഓമ്‌നിയാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കത്തിനശിച്ചത്. തീ പടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. വാഹനം ഭാഗികമായും ഉള്ളില്‍ ഉണ്ടായിരുന്ന സാധനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീകെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.