പ്രൊഫ. കെ. പ്രഭാകരന്‍ അന്തരിച്ചു

Friday 30 October 2015 11:31 pm IST

നരിപ്പറ്റ (കോഴിക്കോട്): ഭാരതീയ ജനസംഘം ആദ്യകാലപവര്‍ത്തകനും ആര്‍എസ്എസ് വടകര ജില്ലാ മുന്‍ സംഘചാലകും കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് കോളജ് റിട്ട. ഇംഗ്ലീഷ് പ്രൊഫസറുമായ കണ്ണാടീന്റവിട പ്രഭാകരന്‍ മാസ്റ്റര്‍ (68) അന്തരിച്ചു. വിലങ്ങാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍, ദേശസേവാ സമിതി നരിപ്പറ്റ പ്രസിഡന്റ്, മേല്‍ വള്ള്യാട്ട് നരസിംഹമഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. കേരളത്തില്‍ എന്‍എഫ്‌സിടി (നാഷണല്‍ ഫോറം ഫോര്‍ കോളജ് ടീച്ചേഴ്‌സ്) സംഘടന രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഭാര്യ: സുധാവതി (റിട്ട. അധ്യാപിക ആര്‍എന്‍എംഎച്ച്എസ്എസ,് നരിപ്പറ്റ). മക്കള്‍: ചന്ദന, ചാന്ദ്‌നി. മരുമക്കള്‍: രാഗേഷ് (യുഎസ്എ), അനില്‍ (യുഎസ്എ). സംസ്‌കാരം: നാളെ രാവിലെ 9ന്. വിയോഗത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംഘടനാ സെക്രട്ടറി എ. ഗോപാലകൃഷ്ണന്‍, ദക്ഷിണ ക്ഷേത്രീയ കാര്യകാരി അംഗം എ.ആര്‍. മോഹനന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ അനുശോചിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.