കൊച്ചി: ദല്‍ഹി പോലീസ് കേരളാഹൗസിന്റെ റിസപ്ഷനിലെത്തി വിവരം ശേഖരിച്ച സംഭവം ആളിക്കത്തിച്ച് സംഘപരിവാര്‍ സംഘടനകളെ അവഹേളിക്കുകയും അടച്ച് ആക്ഷേപിക്കുകയും ചെയ്ത നടപടി അത്യന്തം അപലപനീയമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് ആരോപിച്ചു.
ലൈസന്‍സോ അനുമതിയോ ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമൃദ്ധി റസ്റ്റോറന്റിന്റെ പൂര്‍ണ്ണമായ ചുമതല തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയും കാന്റീന് നടത്തിപ്പുകാര്‍ക്കെതിരേയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: