തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിയായ ധനകാര്യ മന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
അല്ലെങ്കില്‍ കെ.എം.മാണിയെ വഴി തടയുന്നതടക്കമുള്ള സമര പരിപാടികള്‍ യുവമോര്‍ച്ച സംഘടിപ്പിക്കുമെന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ കെ.എം.മാണിയുടെ കോലം കത്തിച്ചുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍ പറഞ്ഞു.
സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ആര്.എസ്. സമ്പത്ത്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ പൂങ്കുളം സതീഷ്, ഉണ്ണിക്കണ്ണന് എന്നിവര്‍ സംസാരിച്ചു.
രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് യുവമോര്‍ച്ച നേതാക്കളായ അഭിലാഷ്, നീറമണ്‍കര സജീവ്, വിഷ്ണുദേവ്, ദീപക്ക് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: