തദ്ദേശം: ആദ്യഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

Saturday 31 October 2015 11:35 am IST

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കും. ഉച്ചതിരിഞ്ഞ് പ്രചരണ വാഹനങ്ങളും, കൊടി തോരങ്ങളും, റോഡ് ഷോയുമൊക്കെയായി പാര്‍ട്ടി പ്രവത്തകര്‍ കൊട്ടികലാശത്തിന്റെ ആവേശത്തിലേക്ക് കടക്കും. അവസാനഘട്ട പ്രചരണത്തിനായി മുന്‍നിര നേതാക്കളെയാണ് മുന്നണികള്‍ രംഗത്തെത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ്. പ്രചണ്ഡപ്രചാരണം ഇന്ന് തീരുന്നതോടെ ഇനി നിശബ്ദ പ്രവര്‍ത്തനങ്ങളാകും നടക്കുക. അതീവ പ്രശ്‌ന ബാധിതമായി പോലീസ് കണ്ടെത്തിയ 1,315 പോളിംഗ് ബൂത്തുകളുടെ പട്ടികയില്‍ 1,022 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ് കാസ്റ്റിംഗിനുളള പശ്ചാത്തല സൗകര്യമുണ്ടെന്ന് ബിഎസ്എന്‍എല്‍ അധികാരികള്‍ അറിയിച്ച ബൂത്തുകളിലാണിത്. ശേഷിച്ച ബൂത്തുകളില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്താനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.