കുണ്ടുതോട്: കുണ്ടുതോട് അങ്ങാടിയില്‍ ബിജെപി ജില്ലാ പഞ്ചായത്ത് കുറ്റിയാടി ഡിവിഷന് സ്ഥാനാര്‍ത്ഥി അഡ്വ. കെ. ദിലീപിന്റെ പര്യടന പരിപാടി കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ റബര്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നടപടികളുമായാണ് മുന്നോട്ടുപോകുന്നതെന്നും കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി കുറച്ചതുകൊണ്ടാണ് റബറിന്റെ വിലയിടിവിനിടയായതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ റബറിന്റെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തുക വഴി റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായെന്നും കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് ലക്ഷക്കണക്കിന് ടണ്‍ റബര്‍ ഇറക്കുമതി ചെയ്തു സ്റ്റോക്ക് ചെയ്തതുകൊണ്ടാണ് വിലയിടിവിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്താല്‍ മാത്രമേ നാട്ടില്‍ വികസനമെത്തൂ എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബിജെപി കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.കെ. രതീഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.പി. രാജന്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ മാത്യു, സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു അങ്കമാലി, ബിജെപി സ്ഥാനാര്‍ത്ഥികളായ അഡ്വ. കെ. ദിലപ്, രത്നമണി, രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: