റൊമാനിയയിലെ നൈറ്റ് ക്ലബ്ബില്‍ വന്‍ തീപിടുത്തം; 27 മരണം

Saturday 31 October 2015 1:34 pm IST

ബുക്കാറസ്റ്റ്: റൊമാനിയയിലെ നൈറ്റ് ക്ലബ്ബില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ 27 പേര്‍ മരിച്ചു. 162പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബുക്കാറെസ്റ്റിലെ നൈറ്റ് പാര്‍ട്ടിക്കിടെയാണ് തീപിടുത്തം ഉണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പലരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി സംഗീത കച്ചേരിയും വെടിക്കെട്ടും ഉണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്നു പ്രയോഗം നടത്തിയതാണ് അപകടത്തിനു ഇടയാക്കിത്. തൂണുകളിലേക്കും മറ്റും തീ പടര്‍ന്നു പിടിക്കുകയും ക്ലബിനുള്ളില്‍ എത്തുകയുമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി 400ഓളം ആളുകള്‍ ക്ലബ്ബില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കമ്മ്യൂണിസ്റ്റ് ഇറാ ഫാക്ടറിയുടെ പരിസരത്താണ് ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്. പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കിയത് വലിയ ദുരന്തം ഒഴിവാക്കാനായി. എന്നാല്‍, തീ പടര്‍ന്നത് എങ്ങനെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കരിമരുന്ന് പ്രയോഗമാകാം തീപിടുത്തം ഉണ്ടാകാന്‍ കാരണമായതെന്ന് സംശയം മാത്രമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2013ല്‍ ബ്രസീലിലെ സാന്താമറിയ ക്ലബ്ബിലും സമാനമായ തീപിടുത്തം ഉണ്ടായിരുന്നു. തീപിടുത്തത്തില്‍ 235പേരാണ് മരണപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.