ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഥമ ബ്രിട്ടീഷ് സന്ദര്‍ശനത്തില്‍ തിരക്കിട്ട പരിപാടികള്‍. നവംബര്‍ 12 മുതല്‍ 14 വരെയാണ് സന്ദര്‍ശനം. ചരിത്രമുറങ്ങുന്ന വെംബഌ സ്റ്റേഡിയത്തില്‍ പ്രവാസി ഭാരതീയരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി ജനപ്രതിനിധി സഭയുടേയും പ്രഭുസഭയുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
എലിസബത്ത് രാജ്ഞിക്ക് ഒപ്പം ബക്കിംഗ്ഹാം കൊട്ടാരത്തില്‍ അത്താഴ വിരുന്നാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു പരിപാടി. നവംബര്‍ 13നായിരിക്കും അത്താഴവിരുന്ന്. 12നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും മോദിയും കൂടിക്കാഴ്ച നടത്തുക. അഫ്ഗാന്, പാക് അവസ്ഥ, ഭീകരതയ്ക്ക് എതിരായ പോരാട്ടം, തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യും.
ഒരു വ്യാഴവട്ടത്തിനു ശേഷം ബ്രിട്ടന് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 2006ല്‍ മന്മോഹന് സിംഗ് സന്ദര്‍ശിച്ചിരുന്നു. കാമറൂണുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ലമെന്റ് സ്ക്വയറിലെ ഗാന്ധിജിയുടെ പ്രതിമ സന്ദര്‍ശിക്കും. തുടര്‍ന്നാകും പാര്‍ലമെന്റിന്റെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുക. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്തുള്ള പ്രത്യേക സമ്മേളനമാണ് ഇത്.
ബ്രിട്ടനിലെ പ്രമുഖ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തുന്ന മോദി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയാകും പ്രധാനമായും ചര്‍ച്ച ചെയ്യുക.13ന് വാറിക് യൂണിവേഴ്സിറ്റി സന്ദര്‍ശിക്കും. അന്ന് വൈകിട്ടാണ് വെംബഌ സ്റ്റേഡിയത്തില്‍ പ്രവാസി ഭാരതീയരെ സന്ദര്‍ശിക്കുക. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിക്കും. 14ന് ലണ്ടനിലെ ഡോ. അംബേദ്കര്‍ മ്യൂസിയം ഉദ്ഘാടനം ചെയ്യും. കന്നട കവി ബസവേശ്വരന്റെ പ്രതിമ അനാഛാദനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: