സാനിയ-ഹിംഗിസ് സഖ്യത്തിന് ഒമ്പതാം കിരീടം

Saturday 31 October 2015 10:21 pm IST

സിംഗപ്പൂര്‍: വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ കുതിപ്പ് തുടരുന്നു. ഡബ്ല്യുടിഎ ഡബിള്‍സ് ഫൈനലില്‍ ജയിച്ച് സീസണിലെ ഒമ്പതാം കിരീടം സ്വന്തമാക്കി സാനിയ-ഹിംഗിസ് കൂട്ടുകെട്ട്. ചൈനീസ് തായ്‌പേയിയുടെ ചാന്‍ ഹാവോ ചിങ്-ചാന്‍ യങ് ജാന്‍ സഖ്യത്തെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി ഒന്നാം സീഡായ ഇന്തോ-സ്വിസ് ജോഡി, സ്‌കോര്‍: 6-4, 6-2. സിന്‍സിനാറ്റി സെമിഫൈനലില്‍ ഈ കൂട്ടുകെട്ടിനോടു തോറ്റ ശേഷം തോല്‍വി അറിഞ്ഞിട്ടില്ല സാനിയയും ഹിംഗിസും. തുടര്‍ച്ചയായ 21ാം ജയമാണിത്. മൂന്നാം സീഡായ തായ് ജോഡി ആദ്യ സെറ്റില്‍ 3-1ന് മുന്നിലെത്തി. എന്നാല്‍, തിരിച്ചടിച്ച ജേതാക്കള്‍ സെറ്റ് കൈക്കിലാക്കി. രണ്ടാമത്തേതില്‍ കാര്യമായ പോരാട്ടത്തിനായില്ല എതിരാളികള്‍ക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.