നിയുക്ത മേല്‍ശാന്തിക്ക് സ്വീകരണം നാളെ

Saturday 31 October 2015 10:20 pm IST

കോട്ടയം: തിരുവഞ്ചൂര്‍ ഹിന്ദുസേവാസമിതിയുടേയും തിരുവഞ്ചൂര്‍ ദേവസ്വത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ നാളെ ശബരിമല നിയുക്തമേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കും. വൈകിട്ട് 5.30 തിരുവഞ്ചൂര്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സ്വീകരണസമ്മേളനം യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്യും. ഹിന്ദുസേവാസമിതി പ്രസിഡന്റ് പാറയില്‍ ബിനു അദ്ധ്യക്ഷത വഹിക്കും. ശബരിമല അയ്യപ്പ സേവാ സമാജം ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. ശബരിമല തീര്‍ത്ഥാടക സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം ശ്രുതിബാല നിര്‍വ്വഹിക്കും. പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി, സൂര്യകാലടിമന ജയസൂര്യന്‍ ഭട്ടതിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍, സുനില്‍കുമാര്‍ കീരനാട്ട്, ഡോ. ജോസ് മാത്യു, ആര്‍. വിഷ്ണുനമ്പൂതിരി ഇത്തിക്കരയില്ലം, പി.കെ. കേശവന്‍പോറ്റി, ശിവരാജന്‍, കെ.കെ.ആര്‍. നമ്പ്യാര്‍, സതീഷ്‌കുമാര്‍ കളത്തില്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.