പട്ടാഴിയില്‍ കോണ്‍ഗ്രസുമായി ഗണേഷിന് രഹസ്യധാരണ

Sunday 1 November 2015 11:49 am IST

പത്തനാപുരം: ഇടതുപക്ഷത്തിന്റെ വാടകപ്രസംഗക്കാരനായി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന കെ.ബി.ഗണേഷ്‌കുമാര്‍ പട്ടാഴിയില്‍ സഖാക്കള്‍ക്ക് പണികൊടുക്കുമെന്ന് സൂചന. പട്ടാഴി ഗ്രാമപഞ്ചായത്തിലെ ഏറത്തുവടക്ക് ഒഴിച്ചുളള എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസിന് സഹായം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായാണ് ഏറ്റവും ഒടുവിലായി പട്ടാഴിയിലെ രഹസ്യ സംസാരം. ഇപ്പോഴത്തെ സഹായത്തിന് പകരമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ടു തരണം എന്നാണ് ഗണേഷിന്റെ ആവശ്യം. പട്ടാഴിയിലെ പ്രാദേശിക നേതാക്കളുമായുളള ഗണേഷന്റെ രഹസ്യധാരണ കോണ്‍ഗ്രസ് നേതൃത്വമോ സഖാക്കളോ അറിഞ്ഞട്ടില്ല. ഇടതുപക്ഷം ദുര്‍ബലമായ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കേരള കോണ്‍ഗ്രസ് (ബി)യുടെ ഇത്തരം വഴിവിട്ട വോട്ടു പിടിത്തം കോണ്‍ഗ്രസുകാരെ തന്നെ അമ്പരിപ്പിക്കുന്നുണ്ട്. പട്ടാഴിയില്‍ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാതെ ആരോഗ്യം മോശമാണന്ന് പറഞ്ഞ് ഗണേഷന്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. പട്ടാഴിയിലെ നടുത്തേരി വാര്‍ഡില്‍ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്വന്തം സ്ഥാനാര്‍ഥിയെ വരെ തോല്‍പ്പിച്ചുതരാമെന്ന് വരെ വാഗ്ദാനം നല്‍കിയത്രെ. പരമാവധി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രചരണതൊഴിലാളിയായി അവതരിപ്പിച്ച് ഗണേഷന് പണികൊടുത്തു വരികയായിരുന്നു സിപിഎമ്മിന് എട്ടിന്റെ പണിയാണ് ഇതിലൂടെ ഗണേഷ് പട്ടാഴിയില്‍ തിരിച്ചുകൊടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.