ക്ഷേത്രക്കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Sunday 1 November 2015 2:21 pm IST

തൃശൂര്‍: തൃശൂര്‍ പാവറട്ടി വാക കാര്‍ത്ത്യായനി ക്ഷേത്രക്കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മാണിക്കത്ത് മണിയുടെ മകന്‍ പ്രണവ്(15), ഗുരുവായൂര്‍ എഎസ്ഐ സോമന്റെ മകന്‍ ഗോകുല്‍(15) എന്നിവരാണ് മരിച്ചത്. നീന്തല്‍ അറിയാത്ത പ്രണവിനെ നീന്തല്‍ പഠിപ്പിക്കാനാണ് ഇരുവരും ക്ഷേത്രക്കുളത്തില്‍ എത്തിയത്. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രാവിലെ എട്ട് മണിയോടെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പായലും ചെളിയും നിറഞ്ഞ കുളത്തില്‍ ഒരു കൈ പൊങ്ങിക്കിടന്നുത് കണ്ട് പ്രണവിന്റെ സഹോദരി പ്രവീണ ക്ഷേത്ര മാനേജരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആദ്യം പ്രണവിന്റെ ജഡം കണ്ടെടുത്തു. ഗുരുവായൂരില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ രണ്ട് മണിക്കൂര്‍ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഗോകുലിന്റെ ജഡം കണ്ടെടുക്കാനായില്ല. പിന്നീട് തൃശൂരില്‍ നിന്ന് മുങ്ങല്‍വിദഗ്ദ്ധര്‍ എത്തിയാണ് ജഡം പുറത്തെടുത്തത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.