പൂനെ: ജീന്‍സും റ്റീഷര്‍ട്ടും ധരിച്ചതിന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. 21കാരിയായ പൂജയെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൂജയുടെ ഭര്‍ത്താവ് രഞ്ജിത് നിഷാദിനെ പോലീസ് തിരയുന്നു.പൂജ ജീന്‍സും ടീഷര്‍ട്ടും ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നയാളാണ്.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. പലപ്പോഴും പൂജയെ രഞ്ജിത് ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് അയല്‍ക്കാരും പൂജയുടെ ബന്ധുക്കളും പറയുന്നു. ഇടയ്ക്ക് ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും, കഴിഞ്ഞ ആഴ്ച മുതല്‍ ഇരുവരും വീണ്ടും ഇതേച്ചൊല്ലി വഴക്ക് തുടങ്ങിയതായി അയല്‍ക്കാര്‍ പറയുന്നു.
എന്നാല്‍ കുറച്ചുദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നുതുടങ്ങിയതോടെ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് പൂജയുടെ മൃതദേഹം കണ്ടെത്തിയത്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച നിലയിലായിരുന്നു പൂജയുടെ മൃതദേഹം തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത് സ്ഥലംവിട്ട കാര്യം പൊലീസിന് ബോധ്യമായത്.
സംഭവവുമായി ബന്ധപ്പെട്ട് പൂനെയിലെ സ്വാര്‍ഗേറ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂജയുടെ മൃതദേഹം, പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: