സംസ്‌കൃത സര്‍വകലാശാല എംഫില്‍ - പിഎച്ച്ഡി അപേക്ഷ നവം. 7 വരെ

Sunday 1 November 2015 7:44 pm IST

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എം.ഫില്‍, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് നവംബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഉര്‍ദു കോഴ്‌സ് ഒഴികെ മറ്റു കോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലാണ്. േപ്രാഗ്രാമുകള്‍, ഒഴിവുകളുടെ എണ്ണം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബി പ്ലസ് ഗ്രേഡ്/55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി./എസ്.ടി. വിഭാഗങ്ങളിലുള്ള വര്‍ക്ക് യുജിസി നിയമാനുസൃതമുള്ള 5% മാര്‍ക്കിളവ് ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, കമ്പാരറ്റീവ് ലിറ്ററേച്ചര്‍ ആന്റ് ലിങ്ക്വിസ്റ്റിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ട്രാന്‍സലേഷന്‍ സ്റ്റഡീസിലും, ജെണ്ടര്‍ സ്റ്റഡീസ്, വിമന്‍ സ്റ്റഡീസ്, ലാംഗ്വേജസ്, സോഷ്യല്‍സയന്‍സസ്, എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ജെണ്ടര്‍ സ്റ്റഡീസിലുമുള്ള എം.ഫില്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 19 നു കാലടിയിലെ മുഖ്യകേന്ദ്രത്തില്‍ വച്ച് നടത്തുന്ന പ്രവേശന പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റുകളായ www.ssus.ac.in, www.ssusonline.org സന്ദര്‍ശിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.