കടകളും വ്യാപാര സ്ഥാപനങ്ങളും ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം

Sunday 1 November 2015 7:56 pm IST

കണ്ണൂര്‍: 1960ലെ കേരള ഷോപ്‌സ് ആന്റ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടകളും വാണിജ്യ സ്ഥാപനങ്ങളും 2016 വര്‍ഷത്തേക്ക് പുതുക്കാന്‍ സമയമായി. എല്ലാ സ്ഥാപനങ്ങളും ബി 1 ഫോറത്തിലുള്ള അപേക്ഷയും ഒറിജിനല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നിശ്ചിത ഫീസും സഹിതം നല്‍കണം. എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും തൊഴിലാളി ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്ഥാപനം ആരംഭിച്ച് 60 ദിവസത്തിനകം തൊഴില്‍ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്. പുതുതായി ആരംഭിച്ച സ്ഥാപനങ്ങള്‍ ഇതുവരെയും രജിസ്‌ട്രേഷന്‍ എടുക്കാത്തവ, സ്ഥാപനങ്ങളുടെ സ്റ്റോര്‍ റൂം, ഗോഡൗണുകള്‍, വെയര്‍ ഹൗസുകള്‍ എന്നിവയ്ക്ക് പ്രത്യേകം രജിസ്‌ട്രേഷന്‍ എടുക്കണം. അപേക്ഷയോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ലൈസന്‍സ്, വാടക എഗ്രിമെന്റ്, ഫുഡ് ലൈസന്‍സ്, സെയില്‍സ് ടാക്‌സ്, ടിന്‍ രജിസ്‌ട്രേഷന്‍ എന്നിവയേതങ്കിലും സഹിതം അപേക്ഷിക്കേണ്ടതാണ്. 2015ലെ ഷോപ്പ് ആക്ട് ഭേദഗതി പ്രകാരം നിലവിലുള്ള രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പായി ഡിസംബര്‍ 31നകം പുതുക്കാത്തവര്‍ 25 ശതമാനം അധിക തുക കൂടി ഫീസായി അടക്കേണ്ടതാണ്. ഫോണ്‍: 0497-2713656, 9847507871.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.