കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Sunday 1 November 2015 9:12 pm IST

വണ്ടിപ്പെരിയാര്‍: തമിഴ്‌നാട് കമ്പത്ത് 2കിലോ കഞ്ചാവുമായി മലയാളി യുവാക്കള്‍ പിടിയില്‍. കോട്ടയം സ്വദേശികളായ പ്രവീണ്‍(20), ആനന്ദ് (26) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് പോലീസ് നടത്തിയ പരിശോധയിലാണ് പ്രതികള്‍ കുടുങ്ങിയത്. കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ കൈയില്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവി ഒഴുകുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്‌നാട് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. മഫ്തിയില്‍ കറങ്ങി നടക്കുന്ന പോലീസ് സംഘം കോളനികള്‍ കേന്ദ്രീകരിച്ച് കര്‍ശ്ശന പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും കഞ്ചാവുമായി മടങ്ങുന്ന ആളുകളെ പ്രത്യേകം നിരീക്ഷിച്ചാണ് പിടികൂടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.