തിരുവനന്തപുരം: ഊര്ജദിനാചരണത്തിന്റെ ഭാഗമായി എല്ലാ വകുപ്പുമേധാവികളും കളക്ടര്‍മാരും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളും അവരവരുടെ ഓഫീസുകളിലും അതത് വകുപ്പുകളുടെ ഭരണനിയന്ത്രണത്തിലുള്ള ഓഫീസുകളിലും ഡിസംബര്‍ 14 ന് രാവിലെ 11 നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേദിവസത്തെ അസംബ്ലി സെഷനിലും ഊര്‍ജസംരക്ഷണപ്രതിജ്ഞ എടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു.
ദേശീയ തലത്തില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 14 ദേശീയ ഊര്ജസംരക്ഷണദിനമായി ആചരിക്കുന്നുണ്ട്. കേരളത്തില്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 14 വരെ ഊര്‍ജസംരക്ഷണ മാസമായി ആചരിക്കാനും തീരുമാനിച്ചു. എല്ലാ വിഭാഗം ജനങ്ങളിലും ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന സന്ദേശമെത്തിക്കുക, മത്സര പരിപാടികള്‍, ചര്‍ച്ചകള്‍, ശില്‍പ്പശാലകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ച് കൂടുതല്‍ ഊര്‍ജസംരക്ഷണ മാര്‍ഗങ്ങള്‍ മനസിലാക്കുക, ഊര്‍ജത്തിന്റെ ദുരുപയോഗം തടഞ്ഞ് കുറഞ്ഞ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഊര്‍ജനഷ്ടം തടഞ്ഞ് കാര്യക്ഷമമായ ഊര്‍ജോപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഊര്‍ജസംരക്ഷണ ദിനാചരണത്തിന്റെ ഉദ്ദേശം.
കേരളത്തിലെ ഊര്‍ജസംരക്ഷണ ദിനാചരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവന്മാരാക്കുന്നതിന്റെയും ഭാഗമായി എല്ലാവകുപ്പുകളുടെ നേതൃത്വത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഊര്‍ജസംരക്ഷണ പ്രതിജ്ഞയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: