ആലപ്പുഴ: എസ്എന്‍ഡിപി യോഗം നേതൃത്വം നല്കുന്ന സമത്വ മുന്നേറ്റ യാത്ര ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. ഇതോടനുബന്ധിച്ചു യൂണിയന് തലത്തില്‍ റോഡ് ഷോ, വാഹനപ്രചാരണ ജാഥ തുടങ്ങിയവ നടത്തും. ഡിസംബര്‍ ഒന്നിനു വൈകിട്ട് ആലപ്പുഴ നഗരത്തിലും രണ്ടിനു രാവിലെ കായംകുളത്തുമാണു യാത്രയ്ക്കു സ്വീകരണം നല്‍കുക. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അധ്യക്ഷത വഹിച്ചു. യാത്രയുടെ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ കെ.കെ. മഹേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍. ബാബു, കലവൂര്‍ എന്‍. ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: