ത്രിതല പഞ്ചായത്തുകളിലേക്ക് മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് മെഷീന്‍

Sunday 1 November 2015 9:20 pm IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ത്രിതല പഞ്ചായത്തുകളിലേക്ക് മള്‍ട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നു. ഗ്രാമ, ബ്‌ളോക്ക്, ജില്ലാ തലങ്ങളിലേക്ക് മൂന്നു ബാലറ്റുകള്‍ ആവശ്യമായി വരുന്ന ത്രിതല തെരഞ്ഞെടുപ്പിനാണ് പുതിയ മെഷീന്‍ ഉപയോഗിക്കുക. ഒരു കണ്‍ട്രോള്‍ യൂണിറ്റില്‍ത്തന്നെ മൂന്ന് ബാലറ്റ് യൂണിറ്റ് ഘടിപ്പിക്കാം എന്നതാണ് പുതിയ മെഷീന്റെ പ്രത്യേകത. അതിനാല്‍ ഓരോ ബൂത്തിലും മൂന്നു കണ്‍ട്രോള്‍ യൂണിറ്റുകള്‍വീതം ആവശ്യമില്ല. കൂടാതെ, ഇളക്കിമാറ്റാവുന്ന മെമ്മറി മോഡ്യൂള്‍ എന്ന പുതിയ സാങ്കേതിക വിദ്യയും ഉപയോഗിച്ചിരിക്കുന്നു. ഈ മോഡ്യൂള്‍ തെരഞ്ഞെടുപ്പിനുശേഷം പ്രത്യേകം ബോക്‌സിലാക്കി സൂക്ഷിക്കും. വോട്ടിംഗിന്റെ വിശദാംശങ്ങള്‍ ഇതില്‍നിന്ന് ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.