ആലപ്പുഴ: നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വിഷ്ണുഭവനില്‍ കണ്ണന് (കൊമ്പന് കണ്ണന്-25), ആലപ്പുഴ നെഹ്റുട്രോഫി വാര്‍ഡില്‍ നടുച്ചിറ വീട്ടില്‍ ശ്യാം(21) എന്നിവരെയാണ് ആലപ്പുഴ ഡിവൈഎസ്പി കെ.ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഉച്ചയോട് കൂടി കഞ്ഞിക്കുഴി ജംഗ്ഷന് സമീപത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞ മാസം 15ന് രാത്രി തിരുവമ്പാടി ജംഗ്ഷനില്‍ ശ്യാംബാബുവിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ ഓട്ടോ സ്പെയേഴ്സ് എന്ന കടയുടെ ഷട്ടറിന്റെ താഴ് തകര്‍ത്ത് 10,000 രൂപ വിലവരുന്ന മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണുകളും, രണ്ട് മൊബൈല്‍ഫോണുകളും കവര്‍ച്ച ചെയ്ത കേസിലെ അന്വേഷണത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. സമാന രീതിയില്‍ ആലപ്പുഴ നഗരത്തിലുള്ള പലവ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചു. ആഡംബര ബൈക്കുകളില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടാണ് പ്രതികള്‍ മോഷണം നടത്തുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: