മട്ടാഞ്ചേരി: ബിജെപിയുടെ തെരഞ്ഞെടുപ്പ് ബൂത്ത് സാമൂഹ്യവിരുദ്ധര്‍ തല്ലിത്തകര്‍ത്തു. 22-ാം ഡിവിഷനായ മുണ്ടംവേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി പി. എല്‍. രമേശിന്റെ തെരഞ്ഞെടുപ്പിനായി സ്ഥാപിച്ച ബൂത്ത് ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് തകര്‍ത്തതെന്ന് ഡിവിഷന് തെരഞ്ഞെടുപ്പ് കണ്‍വീനര്‍ സുബ്രമണ്യന്‍ പറഞ്ഞു. ബൂത്തിലെ ബാനറുകള്‍, പോസ്റ്ററുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ നശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ബിജെപി പിന്നോക്ക വിഭാഗം സംഘടനാ പ്രവര്‍ത്തകനായ പി.എല്‍. രമേശിന്റെ സ്ഥാനാര്‍ത്ഥിത്വം മൂന്നണികളുടെ രാഷ്ട്രീയ പ്രതീക്ഷയ്ക്ക് തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: