വാഴക്കുളം: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനില്‍ മഹിളാ മോര്‍ച്ച മൂവാറ്റുപുഴ നിയോജകമണ്ഡലം സെക്രട്ടറി രേഖ പ്രഭാത് കരുത്ത് തെളിയിക്കും. മുന്‍ ജില്ലാ പഞ്ചായത്തംഗമായ ഡോളി കുര്യാക്കോസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസ് (ബി) വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സിജി വര്‍ഗീസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
ആവോലി, ആരക്കുഴ, മഞ്ഞള്ളൂര്‍, പാലക്കുഴ എന്നീ പഞ്ചായത്തുകളും ആയവനയിലെ ഏഴു വാര്‍ഡുകളും കല്ലൂര്‍ക്കാട്, തിരുമാറാടി പഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകളും ഉള്‍പ്പെട്ട ആവോലി ഡിവിഷന്. ബിജെപി സ്ഥാനാര്‍ത്ഥി രേഖ പ്രഭാതും പ്രചാരണരംഗത്ത് ഏറെ മുന്നിലാണ് എന്നത് വിജയ പ്രതീക്ഷ നല്കുന്നു. ബിജെപി മഞ്ഞള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിയായ തെക്കുംപറമ്പില്‍ പ്രഭാതിന്റെ ഭാര്യയാണ് രേഖ. ബിരുദധാരിയായ രേഖ ഭര്‍ത്താവിനൊപ്പം ബിസിനസിലും പ്രവര്‍ത്തിക്കുന്നു. മൂന്നാം വട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി . നഗരങ്ങളിലും, ചില കവല യോഗങ്ങളിലും സംബന്ധിച്ച് വിജയം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് രേഖ പ്രഭാത്. ഇത്തവണ ആവോലി ഡിവിഷനില്‍ കരുത്ത് തെളിയിക്കുമെന്ന ശക്തമായ സന്ദേശമാണ് ബിജെപി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: