കണ്ണൂര്‍:യുഡിഎഫ് സംവിധാനം സംസ്ഥാനത്ത് ശിഥിലമാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്.കണ്ണൂര്‍ ചേരിക്കല്‍ ബേസിക് സ് കൂളില് വോട്ട് ചെയ്തശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്തൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥികളെ നിറുത്താന്‍ ആളില്ലാത്തതിന് സി.പി.എമ്മിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മുമ്പും അവിടെ ഇത്തരത്തില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
കണ്ണൂരില്‍ ക്രമസമാധാന പ്രശ്നമുണ്ടായാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കും എന്നു പറയുന്ന എസ്.പി.ക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. ക്രമസമാധാനം ഉറപ്പുവരത്തേണ്ടത് എസ്.പി.യുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: