കൊട്ടാരക്കര: മൈലം പഞ്ചായത്ത്’ഭരണം ഉറപ്പിച്ച് മുന്നേറുന്ന ബിജെപിക്ക് അഭിമാനപോരാട്ടം നടക്കുന്ന രണ്ട് ബ്ലോക്ക് ഡിവിഷനാണ് മൈലവും കോട്ടാത്തലയും. മൈലത്ത് ബിജെപി ജില്ലാകമ്മറ്റി അംഗമായ പുലമണ്‍ ശ്രീരാജു, കോട്ടാത്തലയില്‍ യുവമോര്‍ച്ചയുടെ സംസ്ഥാനജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ.എന്‍.ചന്ദ്രമോഹനനും മത്സരിക്കുന്നു. രണ്ട് ഡിവിഷനുകളും പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനായി രണ്ട് കരുത്തരെയാണ് പാര്‍ട്ടി അണിനിരത്തിയിരിക്കുന്നത്. കോട്ടാത്തല ഡിവിഷനില്‍ സിപിഎമ്മും സിപിഐയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും, സീറ്റിനെ ചൊല്ലി സിപിഐയില്‍ ഉണ്ടായ കലാപവും കോണ്‍ഗ്രസിനെതിരെ യൂത്ത്കോണ്‍ഗ്രസ് നേതാവ് റിബലായി മത്സരിക്കുന്നതും ബിജെപിക്ക് കൂടുതല്‍ കരുത്ത് പകരുന്നു. മൈലത്ത് ആരോപണ വിധേയനായ സിപിഎം നേതാവിന് സീറ്റ് നല്കിയതും താമരക്കുടി ബാങ്കിലെ കോടികളുടെ നിക്ഷേപ തട്ടിപ്പും സിപിഎമ്മിന് ഭീഷണിയാണ്
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: