അത്തോളി: സംസ്ഥാന രാഷ്ട്രീയം ചരിത്ര മാറ്റത്തിന് വേദിയൊരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വഴിയൊരുക്കുമെന്ന് ബിജെപി സംസ്ഥാന ജനനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
ബിജെപി കൂമുള്ളിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് വലത് മുന്നണികളുടെ അഴിമതി രാഷ്ട്രീയത്തിന് ബദലായി ബിജെപിയുടെ വികസന രാഷ്ട്രീയം ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു.
വികസനവിരോധികളായ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് കക്ഷികള്‍ ഇതുവരെ അഴിമതിയുടെ പങ്ക് വിഹിതം വെച്ച് നാടിന്റെ വികസനത്തിന് തുരങ്കം വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പി. ലോഹിതാക്ഷന് മാസ്റ്റര്‍, കെ.വി. കുമാരന്, ഇ. കുമാരന് മാസ്റ്റര്‍, പി.കെ. സിജു, ധന്യാ പ്രഗേഷ്, സംസാരിച്ചു. ഹരിപനങ്കുറ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: