കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രിയന് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന െ്രെകംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും തന്നെയടക്കം മുമ്പ് പലവട്ടം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതാണെന്നും പ്രിയന് ആരോപിച്ചു.
അതിനാല്‍ സിബിഐ പോലുളള കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വഷിപ്പിക്കണമെന്നും ഏതന്വേഷണത്തോടും സഹകരിക്കാന്‍ താന്‍ തയ്യാറാണന്നുമാണ് കോടതിയെ അറിയിച്ചത്. പ്രിയന് നല്കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: