ന്യൂദല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഷോകോസ് നോട്ടീസ്. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബിജെപി ഹിന്ദു മുസ്ലിം കലാപത്തിന് ശ്രമിക്കുകയാണെന്ന തരത്തില്‍ നടത്തിയ വിഷം ചീറ്റുന്ന പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അമിത് ഷായെ അവഹേളിച്ചുകൊണ്ട് നരഭോജിക്ക് ഭ്രാന്തായി എന്ന നികൃഷ്ട പ്രസ്തവന നടത്തിയ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്തദാഹിയെന്ന് വിളിച്ചതിനും ലാലുവിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
നാലാം തീയതി മൂന്ന് മണിക്കുള്ളില്‍ വിശദീകരണം നല്കുവാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലാലുവിനോടും രാഹുലിനോടും ആവശ്യപ്പെട്ടിരിക്കുന്നത്.
മോശം പ്രസ്താവനയുടെ പേരില്‍ ജെഡിയു നേതാവ് ശരദ് യാദവിനെ തെരഞ്ഞെടുപ്പ് കമ്മീഷന് താക്കീത് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: