കോട്ടയം: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ പ്രസിഡന്റില്ലാത്ത ദേവസ്വം ബോര്‍ഡ് ഉടന്‍ പുനസംഘടിപ്പിച്ച് കാര്യക്ഷമമാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
പ്രസിഡന്റും ഒരു അംഗവും ഒഴിഞ്ഞ സ്ഥാനത്തേക്ക് പുതിയ നിയമനം നടത്തണം. കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്രത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പുതിയ നിയമനം അത്യാവശ്യമാണ്.
ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാരും ബോര്‍ഡും അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ക്ഷേത്രത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ പ്ലാസ്റ്റിക്ക് നിരോധനവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും കാര്യക്ഷമമാക്കണം.
ശബരിമല സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സീസണിന് മുന്‍പുതന്നെ പ്രവര്‍ത്തനം ആരംഭിക്കണം. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: