അമൃതഭാരതി പരീക്ഷകള്‍ 10 ന്

Monday 2 November 2015 7:31 pm IST

കൊച്ചി: അമൃതഭാരതീ വിദ്യാപീഠത്തിന്റെ ഈ വര്‍ഷത്തെ പ്രബോധിനി, സന്ദീപനി, ഭാരതി പരീക്ഷകള്‍ ദീപാവലി ദിനമായ 10 ന് നടത്തും. എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തുള്ള ദല്‍ഹിയിലും ദുബായിലുമായി 149 സെന്ററുകളിലായാണ് പരീക്ഷകള്‍ നടക്കുന്നത്. പ്രബോധിനി, സന്ദീപനി എഴുത്തുപരീക്ഷകള്‍ രാവിലെ 10 മുതല്‍ 12 വരെയും വാചിക പരീക്ഷ അതിനുശേഷവുമാണ് നടത്തുന്നത്. ഭാരതി പരീക്ഷ ഒന്നാം പത്രം രാവിലെ 10 മണി മുതല്‍ 1 മണിവരെയും രണ്ടാം പത്രം ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയുമാണ് നടക്കുക. പരീക്ഷാര്‍ത്ഥികള്‍ക്കുള്ള പ്രവേശന പത്രങ്ങള്‍ ലഭിക്കാത്തവര്‍ അതത് കേന്ദ്രത്തിലെ പ്രേരകന്മാരെയോ ജില്ലാ സംയോജകന്മാരെയോ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.